Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇറാന്റെ പ്രതിരോധക്കോട്ട, പത്തുപേരുമായി ബെല്‍ജിയത്തിന്റെ ചെറുത്തുനില്‍പ്പ്; ഒടുവില്‍ ഗോള്‍രഹിത സമനില

ഇറാന്റെ പ്രതിരോധക്കോട്ട, പത്തുപേരുമായി ബെല്‍ജിയത്തിന്റെ ചെറുത്തുനില്‍പ്പ്; ഒടുവില്‍ ഗോള്‍രഹിത സമനില

കാലിഫോര്‍ണിയ: ലോകകപ്പ് ഗ്രൂപ്പ് ജിയിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബെല്‍ജിയവും ഇറാനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. നിശ്ചിത 90 മിനിറ്റിലും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആര്‍ക്കും ലക്ഷ്യം കാണാനായില്ല. മത്സരത്തിന്റെ 67-ാം മിനിറ്റില്‍ പ്രതിരോധ താരം നതാന്‍ എന്‍ഗോയ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതിനെ തുടര്‍ന്ന് അവസാന ഘട്ടത്തില്‍ 10 പേരുമായാണ് ബെല്‍ജിയം കളി പൂര്‍ത്തിയാക്കിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ഗോള്‍ ലക്ഷ്യമിട്ട് ബെല്‍ജിയം ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. റൊമേലു ലുക്കാക്കു, കെവിന്‍ ഡിബ്രുയിന്‍, ലിയാന്‍ഡ്രോ ട്രൊസ്സാര്‍ഡ് എന്നിവരടങ്ങുന്ന മുന്നേറ്റനിര ആദ്യ 20 മിനിറ്റിനുള്ളില്‍ തന്നെ ഇറാന്‍ ഗോള്‍മുഖത്ത് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഇറാന്റെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ അവര്‍ക്കായില്ല.

മറുഭാഗത്ത് കിട്ടിയ അവസരങ്ങളിലെല്ലാം ഇറാനും കൗണ്ടര്‍ അറ്റാക്കുകളുമായി മുന്നേറി. 26-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെ ഇറാന്‍ വലകുലുക്കി ഗോളാഘോഷം നടത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്സൈഡാണെന്ന് തെളിഞ്ഞതോടെ റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ബെല്‍ജിയം നിരന്തരമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണം തുടര്‍ന്നു. ബെല്‍ജിയത്തിന്റെ ഉറച്ച ഗോളെന്നു കരുതിയ പല ഷോട്ടുകളും ഇറാന്റെ ഗോള്‍കീപ്പര്‍ ഉജ്ജ്വല സേവുകളിലൂടെ തടഞ്ഞിട്ടു. ഇറാന്റെ മെഹദി തരേമിയും ജഹന്‍ബക്ഷും ഗോളിനടുത്തെത്തിയെങ്കിലും ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവയും രക്ഷകനായി.

മത്സരം 60 മിനിറ്റ് പിന്നിട്ടതിന് പിന്നാലെ ബെല്‍ജിയത്തിന് തിരിച്ചടിയേകി നതാന്‍ എന്‍ഗോയ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായി. പന്ത് ബാക്കിലേക്ക് പാസ് ചെയ്യുന്നതിനിടെ എന്‍ഗോയ്ക്ക് പിഴവ് സംഭവിക്കുകയും, പന്തുമായി മുന്നേറിയ ഇറാന്റെ മെഹദി തരേമിയെ ഫൗള്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് റഫറി താരത്തിന് നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കി. ബെല്‍ജിയം 10 പേരായി ചുരുങ്ങിയതോടെ ഇറാന്‍ വിജയത്തിനായി കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ബെല്‍ജിയം ഗോള്‍കീപ്പര്‍ കോര്‍ട്ടുവയുടെ മികച്ച പ്രകടനം സമനില ഉറപ്പാക്കുകയായിരുന്നു.

Related articles

See all
Popular News

'ചേസ് മാസ്റ്റർ' കോഹ്‌ലി, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി സച്ചിനെയും പോണ്ടിംഗിനെയും പ...

Popular News

വിരാട് കോലിയുടെ തകർപ്പൻ ക്യാച്ചും ആഘോഷവും; ആരാധകരുടെ മനംകവർന്ന് താരം

Popular News

അർഷ്ദീപിന്റെ തകർപ്പൻ ബോളിങ്, ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് 186 റൺസ് വിജയലക്...

Popular News

ഇന്ത്യ - ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ലക്ഷ്യം ലോകകപ്പ് ഒരുക്കം

Save your stories

Sign in