Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മഞ്ഞക്കുപ്പായത്തില്‍ സഞ്ജുവിന് ആദ്യ സെഞ്ച്വറി; സീസണില്‍ ആദ്യത്തേത്; ഡല്‍ഹിക്കെതിരെ ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍

മഞ്ഞക്കുപ്പായത്തില്‍ സഞ്ജുവിന് ആദ്യ സെഞ്ച്വറി; സീസണില്‍ ആദ്യത്തേത്; ഡല്‍ഹിക്കെതിരെ ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സാംസണ് ആദ്യ സെഞ്ച്വറി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ വെറും 52 പന്തില്‍ സെഞ്ചുറി തികച്ച സഞ്ജുവിന്റെ മികവില്‍ ചെന്നൈ 212 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടി. 15 ഫോറുകളും 4 സിക്‌സറുകളുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച് കളിച്ച സഞ്ജു 52 പന്തിലാണ് മൂന്നക്കം കടന്നത്. 15 ഫോറുകളും 4 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദിനൊപ്പം (15) ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഞ്ജു പടുത്തുയര്‍ത്തിയത്. ഗെയ്കവാദ് പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും സഞ്ജു ഒരറ്റത്ത് തകര്‍ത്തടിച്ചു. ഗെയ്കവാദിന് ശേഷം ക്രീസിലെത്തിയ യുവതാരം ആയുഷ് മാത്രെ സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. 36 പന്തില്‍ 56 റണ്‍സ് നേടിയ മാത്രെ നാല് സിക്‌സറുകളുമായി ഡല്‍ഹി ബൗളര്‍മാരെ ശിക്ഷിച്ചു. സഞ്ജുവുമായി ചേര്‍ന്ന് 113 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം മാത്രെ 'റിട്ടയേര്‍ഡ് ഔട്ട്' ആയി മടങ്ങി. നിലവില്‍ ശിവം ദുബെയാണ് സഞ്ജുവിനൊപ്പം ക്രീസിലുള്ളത്. പരിക്കേറ്റ എം എസ് ധോണി ഇല്ലാതെയാണ് ചെന്നൈ ഇന്നും കളത്തിലിറങ്ങിയത്. എന്നാല്‍ വിദേശ താരം ഡിവാള്‍ഡ് ബ്രേവിസ് ടീമില്‍ തിരിച്ചെത്തിയത് ആരാധകര്‍ക്ക് ആശ്വാസമായി. മറുവശത്ത് അക്വിബ് നബി, അഷുതോഷ് ശര്‍മ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഡല്‍ഹി ടീം സജ്ജീകരിച്ചത്.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

സ്റ്റെയ്‌ന്റെ റെക്കോർഡ് പഴങ്കഥ; ടെസ്റ്റിൽ അതിവേഗം 350 വിക്കറ്റ് വീഴ്ത്തി കാഗിസോ റബാഡയ്ക്ക്...

Popular News

ഗ്ലെൻ ഫിലിപ്സിന് സെഞ്ചുറി, ജേക്കബ് ഡഫിക്ക് 4 വിക്കറ്റ്; നാലാം ടി20യിൽ ഇന്ത്യക്കെതിരെ ന്യൂസ...

Save your stories

Sign in