Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഐപിസി കേരള സ്റ്റേറ്റിന് പുതിയ നേതൃത്വം: എതിരില്ലാതെ തെരഞ്ഞെടുപ്പ്; പ്രസിഡന്റായി കെ.സി തോമസ്, സെക്രട്ടറിയായി ദാനിയേൽ

ഐപിസി കേരള സ്റ്റേറ്റിന് പുതിയ നേതൃത്വം: എതിരില്ലാതെ തെരഞ്ഞെടുപ്പ്; പ്രസിഡന്റായി കെ.സി തോമസ്, സെക്രട്ടറിയായി ദാനിയേൽ

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്‌റ്റേറ്റ് പ്രസിഡന്റായി പാസ്റ്റര്‍ കെ.സി തോമസും സെക്രട്ടറിയായി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതിലും ട്രഷററായി ബിനു വി.ജോര്‍ജും തിരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 10ന് മുട്ടുമണ്‍ ഐസിപിഎഫ് ക്യാംപ് സെന്ററില്‍ നടന്ന സ്റ്റേറ്റ് ജനറല്‍ ബോഡിയാണ് എക്‌സിക്യൂട്ടീവ്‌സ് ഉള്‍പ്പടെ 84 കൗണ്‍സില്‍ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തത്. 

ജോണ്‍ തോമസ്, ജോണ്‍ മാത്യു, ബെന്നി കൊച്ചുവടക്കേല്‍, കെ.എസ് ജോസ് എന്നിവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ.കെ.സി ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് പാസ്റ്റര്‍  കെ.സി തോമസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ കെ.സി തോമസ് നിലവില്‍ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റാണ്. 4 ആം തവണയാണ് സ്റ്റേറ്റ് പ്രസിഡന്റാകുന്നത്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ നിലവില്‍ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറിയാണ്. 

ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ബിനു വി.ജോര്‍ജ് തിരുവനന്തപുരം താബോര്‍ സഭാ സെക്രട്ടറിയാണ്. കാന്‍സര്‍ രോഗികള്‍ക്ക് ഉള്‍പ്പടെ ആതുര സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന താബോര്‍ ആശ്വാസ ഭവന്റെ പ്രാരംഭ ട്രഷററും വിവിധ ബിസിനസ് സംരംഭങ്ങളുടെ സിഇഒയും ആണ്. 



Related articles

See all
Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in