അംബേദ്കറെ അപമാനിക്കുന്നത് രാഷ്ട്രത്തെ അപമാനിക്കുന്നതിനു തുല്യം; രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
December 19, 2024
1 min read
•
Updated: June 02, 2026
തിരുവനന്തപുരം: അംബേദ്കറെ അപമാനിക്കുന്നത് രാഷ്ട്രത്തെ അപമാനിക്കുന്നതിനു തുല്യമെന്ന് രമേശ് ചെന്നിത്തല. ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാശില്‍പിയായ അംബേദ്കറെയും അപമാനിക്കുന്നത് ഇന്ത്യഭരിക്കുന്ന സര്‍ക്കാരും ഭാരതീയ ജനതാപാര്‍ട്ടിയും ഒരു പതിവാക്കിയിരിക്കുകയാണ്. ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് അതിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ തിരുത്തിയെഴുതാനാണ് കുറേക്കാലമായി ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ ഇന്ത്യന്‍ ജനത പ്രതികരിക്കുന്നതു കൊണ്ട് അവര്‍ ഭരണഘടനയേയും അതിന്‍റെ ശില്‍പിയേയും കിട്ടുന്ന അവസരങ്ങളിലെല്ലാം അവഹേളിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ അംബേദ്കറെക്കുറിച്ച് അമിത് ഷാ നടത്തിയ അപമാനിക്കല്‍ സമാനതകളില്ലാത്ത സംഭവമാണ്. കോണ്‍ഗ്രസിനോട് രാഷ്ട്രീയമായി മറുപടി പറയുന്നതിന് അംബേദ്കറെ അവഹേളിക്കേണ്ട കാര്യമില്ല. ഇത് ദളിത് പിന്നോക്ക സമുദായങ്ങളെക്കൂടി അധിക്ഷേപിക്കലാണ്. ഇതിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10