Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V D Satheesan| 'നവീന്‍ ബാബുവിന്റെ കുടുംബത്തോട് അനീതി; പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം': വി.ഡി. സതീശന്‍

V D Satheesan|  'നവീന്‍ ബാബുവിന്റെ കുടുംബത്തോട് അനീതി; പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം': വി.ഡി. സതീശന്‍
തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ കുടുംബത്തോട് സര്‍ക്കാര്‍ അനീതിയാണ് കാട്ടിയതെന്നും, പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുടുംബം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അതിനെ എതിര്‍ത്തത്, സി.ബി.ഐ. വന്നാല്‍ ഇപ്പോള്‍ കുടുങ്ങിയവര്‍ മാത്രമല്ല ഒരുപാട് പേര്‍ കുടുങ്ങും എന്നതുകൊണ്ടാണ്. പലരും പലതിന്റെയും ബിനാമികളാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരായ സമന്‍സിനെക്കുറിച്ച് ദേശാഭിമാനിയില്‍ വരുന്ന വാര്‍ത്തകള്‍ അബദ്ധങ്ങളാണെന്നും, അത് വായിക്കാന്‍ അറിയാത്തതുകൊണ്ടാണെന്നും സതീശന്‍ പരിഹസിച്ചു. ഇത് ലാവലിന്‍ കേസ് ആണെന്ന് ഇ.ഡി. തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇ.ഡി. എന്തുകൊണ്ട് ഈ വിഷയത്തില്‍ മുന്നോട്ട് പോയില്ല എന്നത് സംശയകരമാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ കൂട്ട് കച്ചവടമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലാവലിന്‍ കേസ് പരിഗണിക്കുമ്പോള്‍ അഭിഭാഷകന് 'പനി' ആയിരിക്കും എന്നും അദ്ദേഹം പരിഹസിച്ചു. വാര്‍ത്ത കൊണ്ടുവരുന്നവര്‍ക്കെതിരെ സി.പി.എം. ഹീനമായ സൈബര്‍ ആക്രമണം നടത്തുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ജി. സുധാകരനെപ്പോലെ സാമുന്നതനായ നേതാവിനെതിരെ പോലും സൈബര്‍ ആക്രമണം നടത്തുന്ന പാര്‍ട്ടിയായി സി.പി.എം. അധഃപതിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. ജി. സുധാകരന്‍ നീതിമാനായ വ്യക്തിയാണെന്നും, അദ്ദേഹം സൈക്കോ പാത്തുകളുടെ കൂടെയല്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Save your stories

Sign in