Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വാനോളം അഭിമാനം; ഒക്ടോബര്‍ 8 ഇന്ന് ഇന്ത്യൻ വ്യോമസേനാ ദിനം

വാനോളം അഭിമാനം; ഒക്ടോബര്‍ 8 ഇന്ന്  ഇന്ത്യൻ വ്യോമസേനാ ദിനം

ഡൽഹി: ഭാരതത്തിന്റെ ആകാശ അതിരുകൾക്ക് ഉറപ്പുള്ള സംരക്ഷണം തീർക്കുന്ന ഇന്ത്യൻ വ്യോമസേനയ്ക്ക് (Indian Air Force) ഇന്ന് അനുമോദനങ്ങളുടെ ദിനം. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഏത് നിമിഷവും സജ്ജരായി നിൽക്കുന്ന ധീര സൈനികരുടെ ത്യാഗത്തെയും അർപ്പണബോധത്തെയും രാജ്യം ഒക്ടോബർ 8-ന് 'വ്യോമസേനാ ദിനമായി' ആചരിക്കുന്നു.

1932 ഒക്ടോബർ 8-നാണ് ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി രൂപീകൃതമാകുന്നത്. സ്വാതന്ത്ര്യത്തിനു മുൻപ് 'റോയൽ ഇന്ത്യൻ എയർ ഫോഴ്സ്' എന്നറിയപ്പെട്ടിരുന്ന സേന, സ്വാതന്ത്ര്യാനന്തരമാണ് ഇന്നത്തെ രീതിയിൽ ആധുനിക സജ്ജീകരണങ്ങളോടെ പൂർണ്ണസജ്ജമായത്. അധിനിവേശശക്തികളിൽ നിന്നും ശത്രുരാജ്യങ്ങളിൽ നിന്നും രാജ്യത്തെ കാത്തുസൂക്ഷിച്ച ചരിത്രപരമായ നിരവധി യുദ്ധങ്ങളിലും നിർണ്ണായക സൈനിക ദൗത്യങ്ങളിലും വ്യോമസേന നിർണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്.

വ്യോമസേനയ്ക്ക്  ഒക്ടോബര്‍ 08 എന്നത് ഒരു ഉത്സവ ദിനമാണ്. 33 സ്‌ക്വാഡ്രണുകളായി ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുന്നു. അതിന്റെ ശക്തി 42 സ്‌ക്വാഡ്രണുകളായി ഉയര്‍ത്താനാണ് വ്യോമസേന പദ്ധതിയിടുന്നത്.  നൂറു കിലോമീറ്ററിനുള്ളില്‍ പോലും ശത്രുവിന്റെ നീക്കം അറിയാന്‍ കഴിയുന്ന റഫേല്‍ വിമാനമുള്‍പ്പെടെ ഇന്ത്യയുടെ ശേഖരത്തിലിന്നുണ്ട്. എന്നാല്‍ ഇവയൊക്കെ ഇന്ത്യയുടെ സുരക്ഷയ്ക്കു വേണ്ടി മാത്രമെന്നും അസന്നിഗ്ധമായി ഇന്ത്യ പ്രഖ്യാപിക്കുന്നു. 

യുദ്ധരംഗത്ത് മാത്രമല്ല, പ്രകൃതിദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും വ്യോമസേന എപ്പോഴും മുന്നിലുണ്ട്. പ്രതികൂല കാലാവസ്ഥകളെയും ദുഷ്കരമായ ഭൂപ്രകൃതികളെയും തരണം ചെയ്ത് അതിർത്തികളിൽ കാവൽ നിൽക്കുന്ന വ്യോമസേനാംഗങ്ങൾക്ക് ആദരവർപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വർണ്ണാഭമായ പരേഡുകളും വ്യോമാഭ്യാസങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കും.


Related articles

See all
Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Save your stories

Sign in