Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിൻഡീസിനെതിരായ പരമ്പര: ഗെയ്‌ക്‌വാദും ജഡേജയും ഏകദിന ടീമിൽ തിരിച്ചെത്തി; ടീമിനെ ഗിൽ നയിക്കും

വിൻഡീസിനെതിരായ പരമ്പര: ഗെയ്‌ക്‌വാദും ജഡേജയും ഏകദിന ടീമിൽ തിരിച്ചെത്തി; ടീമിനെ ഗിൽ നയിക്കും

 ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ നയിക്കുന്ന ഏകദിന ടീമിലേക്ക് മുതിർന്ന താരം രവീന്ദ്ര ജഡേജയും റുതുരാജ് ഗെയ്ക്‌വാദും തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഗെയ്ക്‌വാദ് അവസാനമായി ഇന്ത്യക്കായി കളിച്ചതെങ്കിൽ, ഈ വർഷം ആദ്യം ന്യൂസിലാൻഡിനെതിരായ പരമ്പരയ്ക്ക് ശേഷമാണ് ജഡേജ ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ ടീമിൽ നിന്ന് 7 മാറ്റങ്ങളോടെ ഇറങ്ങുന്ന ടീമിലേക്ക് യുവതാരങ്ങളായ നമാൻ ദിറിനും ആഖിബ് നബിക്കും ആദ്യമായി വിളി ലഭിച്ചു.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സംഘം കളത്തിലിറങ്ങുന്നത്. വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഹർഷിത് റാണ എന്നിവർക്ക് പകരം കുൽദീപ് യാദവ്, മയാങ്ക് യാദവ്, പ്രിൻസ് യാദവ് എന്നിവർ ടീമിൽ ഇടംനേടി. ശ്രേയസ് അയ്യർ നയിക്കുന്ന ടി20 ടീമിന്റെ ഉപനായകൻ തിലക് വർമ്മയാണ്.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം സെപ്റ്റംബർ 27-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലും ഒക്ടോബർ 3-ന് പഞ്ചാബിലെ മുല്ലൻപൂരിലുമാണ് (ടിര) തുടർന്നുള്ള മത്സരങ്ങൾ. ടി20 പരമ്പര ഒക്ടോബർ 6 മുതൽ 16 വരെയുള്ള തീയതികളിൽ അരങ്ങേറും.

ടീം വിവരങ്ങൾ:

    ഏകദിന ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), വിരാട് കോഹ്‌ലി, രോഹിത് ശർമ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്ക്‌വാദ്, നിതീഷ് കുമാർ റെഡ്ഢി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ, ഗുർണൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആഖിബ് നബി, നമാൻ ദിർ, യശസ്വി ജയ്‌സ്വാൾ.

    ടി20 ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവൻഷി, അഭിഷേക് ശർമ, ശിവം ദുബെ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, രവി ബിഷ്ണോയ്, വാഷിങ്ട്ടൻ സുന്ദർ, നിതീഷ് കുമാർ റെഡ്ഢി, അർശ്ദീപ് സിങ്, പ്രിൻസ് യാദവ്, മയാങ്ക് യാദവ്.



Related articles

See all
Popular News

തകർപ്പൻ സെഞ്ചുറിയും റെക്കോർഡ് കൂട്ടുകെട്ടും; ഓസീസ് മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് താരം ശോഭ...

Popular News

അവസാന ഏകദിനത്തിൽ ഓസ്‌ട്രേലിയ എ-യെ തകർത്ത് ഇന്ത്യ എ; 49 റൺസിന്റെ ആശ്വാസ ജയം

Popular News

രാഹുൽ ദ്രാവിഡിനെയും ജോ റൂട്ടിനെയും മറികടന്നു; ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡുമായി സ...

Popular News

രണ്ടാം ടി20: പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് റാഞ്ചിയിൽ; വിൻഡീസിനെതിരെ വിജയത്തുടർച്ച ലക്ഷ...

Save your stories

Sign in