Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് 24 മണിക്കൂറിനിടെ 60,471 പേര്‍ക്ക് കൊവിഡ് ; 2726 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 60,471 പേര്‍ക്ക് കൊവിഡ് ; 2726 മരണം
ന്യൂഡൽഹി : ആശ്വാസമായി രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 75 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ മരണംപേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,95,70,881 പേർക്കാണ് ഇതിനോടകം രാജ്യത്തുടനീളം കൊവിഡ് പിടിപെട്ടത്. ഇതിൽ 2,82,80,472 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,17,525 പേർ രോഗമുക്തി നേടി. 95.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. വിവിധ സംസ്ഥാനങ്ങളിലായി 9,13,378 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 3,77,031 പേരുടെ ജീവൻ ഇതുവരെ കൊവിഡ് കവർന്നു. പുതുതായി 12,772 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ. മഹാരാഷ്ട്ര, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്. രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച 66 ശതമാനം കൊവിഡ് കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. 25,90,44,072 പേർക്കാണ് ഇതുവരെ രാജ്യത്ത് വാക്സിനേഷൻ നൽകിയത്. 38,13,75,984 സാംപിളുകൾ ഇതുവരെ പരിശോധിച്ചു. ഇതിൽ തിങ്കാളാഴ്ച മാത്രം 17,51,358 സാംപിളുകൾ പരിശോധിച്ചതായും ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു.  

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in