Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ച് അവസാനിച്ചു; ഹർജി സമർപ്പിച്ച് രാഹുൽ ഗാന്ധി

ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ച് അവസാനിച്ചു; ഹർജി സമർപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ സുപ്രീം കോടതി മാർച്ച് അവസാനിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ച് വൈകുന്നേരം ആറുമണിയോടെ സമാധാനപരമായി പൂർത്തിയായി. വൈകുന്നേരം 4.32-ഓടെ ഓൺലൈൻ വഴി രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൻ ജനസഞ്ചയവുമായി നേതാക്കൾ സുപ്രീം കോടതി പരിസരത്തേക്ക് മാർച്ച് നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് വലിയ രീതിയിലുള്ള സംഘർഷങ്ങളും പോലീസ് കസ്റ്റഡി നടപടികളും അരങ്ങേറിയിരുന്നു. എന്നാൽ ഇന്നത്തെ മാർച്ചിൽ പോലീസ് തികച്ചും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. ഡൽഹി വീണ്ടും ജനസമുദ്രമായി മാറിയെങ്കിലും പ്രതിഷേധത്തിനിടെ പോലീസ് ഒരാളെപ്പോലും കസ്റ്റഡിയിലെടുത്തില്ല എന്നത് ശ്രദ്ധേയമായി.

സമാധാനപരമായി സമാപിച്ച പ്രക്ഷോഭത്തിന് ശേഷം വരും ദിവസങ്ങളിലെ നിയമപോരാട്ടങ്ങളിലേക്കും തുടർപ്രതിഷേധങ്ങളിലേക്കും കടക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.

Related articles

See all
Popular News

ആഡംബരവും സുരക്ഷയും ഒത്തിണങ്ങി വോൾവോയുടെ പുതിയ ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് എസ്‌യുവി 'ഇഎക്സ് 90'...

Popular News

സുപ്രീം കോടതിയിലേക്ക് ഇന്ത്യാ മുന്നണിയുടെ വൻ മാർച്ച്; ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ, ഗ്യ...

Popular News

ഡൽഹിയെ ജയിലാക്കി മാറ്റി; ആർ.എസ്.എസ് ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്തുന്നുവെന്ന് ര...

Popular News

'മാര്‍ച്ച് ഫോര്‍ ഡെമോക്രസി'; ഡല്‍ഹിയില്‍ കനത്ത സുരക്ഷ, ആറ് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

Save your stories

Sign in