Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുലും ഖർഗെയും നയിക്കുന്ന മാർച്ച് സുപ്രീം കോടതിയിലേക്ക്

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുലും ഖർഗെയും നയിക്കുന്ന മാർച്ച് സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: വോട്ട് ചോർച്ചയ്‌ക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്ത് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തി ഇന്ത്യ സഖ്യം. ഉച്ചയ്ക്ക് രണ്ട് മണിയോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസുകളിൽ തിരിച്ച പ്രതിപക്ഷ നേതാക്കൾ ബാരക്കമ്പ ജംഗ്ഷനിൽ ഇറങ്ങി കാൽനടയായി സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, നേഹ ബോറ എന്നിവർ മാർച്ചിൽ മുൻനിരയിലുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ് എന്നിവരടക്കം ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും തെരുവിൽ അണിനിരന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് പരാതി നൽകാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ പദ്ധതി. പോലീസ് എവിടെ തടയുന്നുവോ അവിടെ കുത്തിയിരുന്ന് പ്രതിഷേധ കേന്ദ്രമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ഇതോടെ ഡൽഹി വീണ്ടും വലിയ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയാണ്.

ഭരണഘടന സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ-ജാതി-മത ഭേദമന്യേ രാജ്യത്തെ യുവജനങ്ങളും പൗരാവകാശ സംഘടനകളും ജനങ്ങളും തെരുവിലിറങ്ങണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങൾക്ക് നേരെ പോലീസിന്റെയും ബി.ജെ.പി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾ അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Related articles

See all
Popular News

സുപ്രീം കോടതിയിലേക്ക് ഇന്ത്യാ മുന്നണിയുടെ വൻ മാർച്ച്; ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ, ഗ്യ...

Popular News

വിദ്യാർത്ഥികൾക്കായി പ്രത്യേക യാത്രാ കിഴിവുമായി എയർ ഇന്ത്യ; ആഭ്യന്തര സർവീസുകളിൽ 10 ശതമാനം ഇ...

Popular News

ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി ഡൽഹി പോലീസ്; മൂന്ന് പുതിയ വേദി...

Popular News

ഡൽഹിയെ ജയിലാക്കി മാറ്റി; ആർ.എസ്.എസ് ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്തുന്നുവെന്ന് ര...

Save your stories

Sign in