Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡ് മാർഗനിർദേശങ്ങള്‍ : പരിശോധന വർധിപ്പിക്കും, സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം

കൊവിഡ് മാർഗനിർദേശങ്ങള്‍ : പരിശോധന വർധിപ്പിക്കും, സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ്. 45 വയസിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടും. ജനങ്ങൾ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണമെന്നും പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാൻ തയാറാകണം. അടുത്ത രണ്ടുദിവസങ്ങളിലായി രണ്ടരലക്ഷം പേർക്ക് പരിശോധന നടത്തുമെന്നും ചീഫ് സെക്രട്ടറി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്റ്റോക്ക് 7 ലക്ഷം ഡോസ് മാത്രമാണുള്ളത്.  ട്യൂഷൻ ക്ലാസുകൾ കൊവിഡ് മാനദണ്ഡം പാലിച്ചുമാത്രം നടത്തണം. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ ആളുകൾക്ക് നല്‍കും. പൊതുചടങ്ങുകൾ നടത്തുമ്പോൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. ബാറുകള്‍ക്കും നിലവിലെ നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in