Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആദായനികുതി ഘടനയില്‍ മാറ്റം; മൂന്നു ലക്ഷം വരെ നികുതിയില്ല

ആദായനികുതി ഘടനയില്‍ മാറ്റം; മൂന്നു ലക്ഷം വരെ നികുതിയില്ല
  ന്യൂഡൽഹി: പുതിയ സ്കീമിലെ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു. മൂന്നു ലക്ഷം വരെ നികുതിയില്ല. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കും. അതേസമയം പഴയ സ്കീമിലുള്ള നികുതിദായകർക്ക് ഇളവുകളില്ല. ധനമന്ത്രി നിർമ്മല സീതാരാമന്‍ ബജറ്റിലാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. പുതിയ നികുതി സ്ലാബ് ഇങ്ങനെ: 3 ലക്ഷം മുതൽ 7 ലക്ഷം വരെ– 5% 7 ലക്ഷം മുതൽ 10 ലക്ഷം വരെ– 10% 10 ലക്ഷം മുതൽ 12 ലക്ഷം വരെ– 15% 12 ലക്ഷം മുതൽ 15 ലക്ഷം വരെ– 20% 15 ലക്ഷത്തിനു മുകളിൽ –30% പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്‍റെ‍ നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി. കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു. വിദേശ കമ്പനികള്‍ക്ക് ഇതു നേട്ടമാകും. സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in