Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ കേന്ദ്രവിദഗ്ദ സംഘം ഉടൻ പരിശോധിച്ചു ഉറപ്പുവരുത്തണം: ഹാരിസ് ബീരാൻ എംപി

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ കേന്ദ്രവിദഗ്ദ സംഘം ഉടൻ പരിശോധിച്ചു ഉറപ്പുവരുത്തണം: ഹാരിസ് ബീരാൻ എംപി
  ന്യൂഡൽഹി : വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ കേന്ദ്രവിദഗ്ദ സംഘം ഉടൻ പരിശോധിക്കണമെന്നും സമീപ പ്രദേശത്ത് ജീവിക്കുന്ന പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും അഡ്വ. ഹാരിസ് ബീരാൻ എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായി സംഭവിക്കുന്ന മേഘവിസ്ഫോടനവും കേരളത്തിലെ കാലവർഷക്കെടുതി രൂക്ഷമാക്കിയിട്ടുണ്ടെന്നും അതിനാൽ തന്നെ പഴക്കമുള്ള ഡാമുകളെക്കുറിച്ചുള്ള വിദഗ്ദ പരിശോധന അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് ഉരുൾപൊട്ടലിനുശേഷം നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണെന്നും ഈയവസരത്തിൽ കേന്ദ്രം ഇടപെട്ട് പരിശോധന നടത്തി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം പരിഹരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഇരുസർക്കാരിനും അനുയോജ്യമായ രീതിയിൽ കേരളം മുന്നോട്ടുവച്ച തമിഴ്നാടിന് പുതിയ ഡാം എന്ന ആവശ്യത്തിന്‍റെ കൂടെ കേന്ദ്രമുണ്ടാവണമെന്നും ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Save your stories

Sign in