Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹരിയാനയില്‍ കർഷകർക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് ; രാജ്യം ലജ്ജിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ഹരിയാനയില്‍ കർഷകർക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് ; രാജ്യം ലജ്ജിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
ഛണ്ഡിഗഡ് : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ ഹരിയാനയിലെ കര്‍ണാലില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ മൂന്ന് കര്‍ഷകര്‍ക്ക് ഗുരുതര പരിക്കേറ്റു.  പ്രതിഷേധം സമാധാനപരമായിട്ടും പൊലീസ് അതിക്രൂരമായി പെരുമാറിയതായി കര്‍ഷകര്‍. കര്‍ഷകര്‍ക്ക് നേരെയുള്ള പൊലീസ് അക്രമത്തില്‍ രാജ്യം ലജ്ജിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മാര്‍ച്ച് തടഞ്ഞ് പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഹരിയാന പൊലീസിന്റെ യഥാര്‍ഥ മുഖമാണ് വ്യക്തമായതെന്ന് കര്‍ഷക സംഘടന നേതാവ് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. കര്‍ഷകര്‍ക്ക് നേരെയുള്ള പൊലീസ് അക്രമത്തില്‍ രാജ്യം ലജ്ജിക്കുന്നു എന്ന് രാഹുല്‍ ഗാന്ധിയും അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകര്‍ക്ക് നേരെയുള്ള ആക്രമണം ബിജെപി സര്‍ക്കാരിന്റെ ശവപ്പെട്ടിയിലെ ആണികളായി മാറുമെന്ന് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു. സബ് ഡിവിഷ്ണല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു ലാത്തിച്ചാര്‍ജെന്നാണ് ആരോപണം.

Related articles

See all
Popular News

നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്: പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് പോലീസ് സ്ഥിരീക...

Popular News

തമിഴ്‌നാട്ടിൽ വൻ ജനപ്രിയ പ്രഖ്യാപനം; സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ 5 വർഷ...

Popular News

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റ് അടക്കം 6 പേർ അപകടത്തിൽ, തിരച്ചിൽ തുടരുന്നു

Popular News

ഡൽഹിയിൽ കനത്ത മഴ; ഗ്യാനേഷ് കുമാറിനെതിരെയുള്ള 'പ്രതീകാത്മക വിചാരണ' മാറ്റിവെച്ചു, പ്രതികൂല ക...

Save your stories

Sign in