Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

IFFK 2023: കാതലും ഫാമിലിയും ഉള്‍പ്പെടെ ഇന്ന് 66 ചിത്രങ്ങള്‍; മേളയ്ക്ക് കൊടിയിറങ്ങാന്‍ ഇനി ഒരു ദിനം

IFFK 2023: കാതലും ഫാമിലിയും ഉള്‍പ്പെടെ ഇന്ന് 66 ചിത്രങ്ങള്‍; മേളയ്ക്ക് കൊടിയിറങ്ങാന്‍ ഇനി ഒരു ദിനം
  തിരുവനന്തപുരം: 28-ാമത് രാജ്യാന്തര ചലച്ചിത്ര മേള ലാസ്റ്റ് ലാപ്പിലേക്ക് എത്തുമ്പോൾ വേറിട്ട ഒരുപിടി ചിത്രങ്ങൾ ഇന്ന് പ്രേക്ഷകർക്കു മുന്നിലെത്തും. 172 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഒമ്പത് ഓസ്കർ എൻട്രികൾ ഉൾപ്പടെ 66 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. രാജ്യാന്തര ചലച്ചിത്രമേളയ്ക്കു കൊടിയിറങ്ങുവാൻ ഒരു ദിവസം ബാക്കി നിൽക്കേ 11 മലയാള സിനിമകൾ ഉൾപ്പെടെ 66 ചിത്രങ്ങളുടെ മേളയിലെ അവസാന പ്രദർശനം ഇന്ന് വിവിധ വേദികളിലായി നടക്കും. മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്‍റെ തടവ്, ലുബ്ദക് ചാറ്റർജിയുടെ വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ തുടങ്ങി പതിനൊന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ പേർഷ്യൻ ചിത്രമായ എൻഡ്‌ലെസ്‌ ബോർഡേഴ്‌സ്, നേപ്പാൾ ചിത്രം എ റോഡ് ടു എ വില്ലേജ് തുടങ്ങി 24 ചിത്രങ്ങളും സുനിൽ മാളൂരിൻ്റെ വലസൈ പറവകൾ, ആനന്ദ് ഏകർഷിയുടെ ആട്ടം, ശ്രുതി ശരണ്യത്തിന്‍റെ ബി 32 മുതൽ 44 വരെ, ജിയോ ബേബിയുടെ കാതൽ തുടങ്ങിയ ചിത്രങ്ങൾ അരങ്ങിലെത്തും. രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കുവാനുള്ള വോട്ടെടുപ്പ് തുടരുകയാണ്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്.

Related articles

See all
Latest News

കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം ആട്ടം, ബിജുമേനോനും വിജ...

Latest News

IFFK 2023: ചലച്ചിത്ര മേളയില്‍ കയ്യടി നേടി വനിതാ സംവിധായകരുടെ ചിത്രങ്ങള്‍

Kerala

ലഹരി വിരുദ്ധ ബോധവത്കരണം പ്രകൃതിയിലൂടെ; ബിജു കാരക്കോണത്തിന്‍റെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാ...

Latest News

മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം ഡിസംബർ 20ന്‌ എത്തുന്നു; വമ്പൻ റിലീസിന് ഒരുങ്ങി "മാർ...

Save your stories

Sign in