Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഗോവിന്ദന്‍ മാഷ് ഒന്ന് കൈ ഞൊടിച്ചാല്‍ വെട്ടിയരിഞ്ഞ് പുഴയില്‍ തള്ളും'; പി.വി അന്‍വറിനെതിരെ ഭീഷണി മുഴക്കി സിപിഎം പ്രവര്‍ത്തകര്‍

'ഗോവിന്ദന്‍ മാഷ് ഒന്ന് കൈ ഞൊടിച്ചാല്‍ വെട്ടിയരിഞ്ഞ് പുഴയില്‍ തള്ളും'; പി.വി അന്‍വറിനെതിരെ ഭീഷണി മുഴക്കി സിപിഎം പ്രവര്‍ത്തകര്‍
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനെതിരെയും പരസ്യമായി ആരോപണമുന്നയിച്ച പിവി അന്‍വര്‍ എംഎല്‍എക്കെതിരെ നിലമ്പൂരില്‍ സിപിഎം പ്രതിഷേധം. ചെങ്കൊടി തൊട്ടു കളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായാണ് പ്രകടനം നടക്കുന്നത്. ''ഗോവിന്ദന്‍ മാഷ് കൈ ഞൊടിച്ചാല്‍ വെട്ടിയരിഞ്ഞ് പുഴയില്‍ തള്ളും. 'മര്യാദക്ക് നടന്നില്ലെങ്കില്‍ കൈയും കാലും വെട്ടിമുറിക്കും ...' എന്നിങ്ങനെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധം. എംഎല്‍എയുടെ ആരോപണത്തിന് എതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രകടനം. സിപിഎം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നിലമ്പൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നത്. മലപ്പുറം ജില്ലയെ കൂടാതെ കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലും കോട്ടയം പ്രവര്‍ത്തകര്‍ ഇടത് എംഎല്‍എക്കെതിരെ പ്രതിഷേധ പ്രകടനവുമായി ഇറങ്ങിയിട്ടുണ്ട്. ഇന്ന് പിവി അന്‍വറുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിച്ചെന്ന് എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നായെ വാര്‍ത്താ സമ്മേളനം വിളിച്ച ഇടത് എംഎല്‍എ ഇനി മുതല്‍ നിന്നു കത്താനാണ് തീരുമാനം എന്നറിയിച്ചിരുന്നു. അതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in