Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കും; ബിജെപിയില്‍ ഏകാധിപത്യമെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കും; ബിജെപിയില്‍ ഏകാധിപത്യമെന്ന് രാഹുൽ ഗാന്ധി
  നാഗ്പുർ: കോൺഗ്രസ് രാജ്യത്ത് അധികാരത്തിലേറിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാകും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയം കോൺഗ്രസിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ 139-ാമത് സ്ഥാപകദിനത്തില്‍ നാഗ്പൂരിൽ നടത്തിയ മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ബിജെപിയും കോൺഗ്രസും പിന്തുടരുന്ന പ്രത്യയശാസ്ത്രങ്ങൾ വ്യത്യസ്തമാണ്. ബിജെപിയിൽ ഏകാധിപത്യമാണുള്ളത്. പ്രധാനമന്ത്രി ആരെയും കേൾക്കാൻ തയാറല്ല. നിയമം ബാധകമല്ലാത്ത രാജാവ് പറയുന്നത് പ്രജകൾ അനുസരിക്കണം എന്ന സ്ഥിതിയാണുള്ളത്. കോൺഗ്രസിൽ ചെറിയ പ്രവർത്തകനുപോലും പാർട്ടിയിലെ നേതാക്കളെ വിമർശിക്കാൻ അവസരമുണ്ട്. ബിജെപിയിൽ അടിമത്തമാണുള്ളതെന്ന് പാർട്ടിയിലെ തന്നെ ഒരു എംപി പറഞ്ഞതായും രാഹുല്‍ ചൂണ്ടിക്കാട്ടി. എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും ബിജെപി പിടിമുറുക്കിയിരിക്കുകയാണ്.  40 വർഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Related articles

See all
Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

എസ്‌ഐആർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ; ഹർജിക്ക് തൊട്ടുമുമ്പ് 'സത്യം ശിവം സുന്ദരം' പോസ്റ്റുമാ...

Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Popular News

'വോട്ട് മോഷ്ടിക്കാൻ മാത്രമാണ് സർക്കാരിന് അറിയുന്നത്': മഹാറാലിയില്‍ അണിനിരക്കണമെന്ന് ആഹ്വാന...

Save your stories

Sign in