Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇടുക്കി സി.പി.എം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി; സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.എം. മണി

ഇടുക്കി സി.പി.എം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി; സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.എം. മണി

തൊടുപുഴ: സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അമര്‍ഷവും രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് എം.എം. മണി. പാര്‍ട്ടി നേതാക്കളുടെ സ്വത്ത് സമ്പാദനം വലിയ തിരിച്ചടിയായെന്ന് യോഗത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ പറയുന്നു. കൂടാതെ, മുന്നണിയിലെ ചില സി.പി.ഐ നേതാക്കള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് പ്രവര്‍ത്തിച്ചതെന്നും വിമര്‍ശനമുയര്‍ന്നു.

സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ ശൈലികളെ തിരുത്താന്‍ ജില്ലാ നേതൃത്വം ഒട്ടും ശ്രമിച്ചില്ലെന്നാണ് യോഗത്തിലെ പ്രധാന ആക്ഷേപം. ജില്ലയില്‍ അഞ്ചിടത്തും പരാജയം ഇരന്നുവാങ്ങുന്ന സാഹചര്യമാണ് ഉണ്ടായതെന്നും യോഗത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കപ്പെട്ടു. കടുത്ത അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചകളും ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലാ കമ്മിറ്റി യോഗം ഇന്നും തുടരും.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in