Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഐ.സി.സി ടി-20 റാങ്കിങ്: സഞ്ജുവിന് തിരിച്ചടി; ഇന്ത്യ ഒന്നാമത് തന്നെ

ഐ.സി.സി ടി-20 റാങ്കിങ്: സഞ്ജുവിന് തിരിച്ചടി; ഇന്ത്യ ഒന്നാമത് തന്നെ
പുതുക്കിയ ഐ.സി.സിയുടെ ടി20 ക്രിക്കറ്റ് റാങ്കിങ്ങിൽ മലയാളി താരം സഞ്ജു സാംസണിന്‍റെ പ്രകടനത്തിൽ വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഇംഗ്ലണ്ടുമായുള്ള ടി-20 പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ നിന്നുള്ള മോശമായ പ്രകടനമാണ് സഞ്ജുവിന്‍റെ റാങ്ക് താഴാന്‍ കാരണം. 12 സ്ഥാനങ്ങൾ താഴേക്ക് ഇറങ്ങി സഞ്ജു ഇപ്പോൾ 29-ാം സ്ഥാനത്താണ്. ഇന്ത്യയുടെ  യുവതാരം തിലക് വർമ, രണ്ടാം ടി20യിൽ വമ്പൻ പ്രകടനം കാഴ്ച വെച്ചതിന്‍റെ അടിന്ഥാനത്തില്‍  രണ്ടാം റാങ്കിലേക്ക് കുതിച്ചുയർന്നു. വരുൺ ചക്രവർത്തി പരമ്പരയിൽ പത്ത് വിക്കറ്റ് നേടി മികച്ച ബൗളിങ്ങ് കാഴ്ച വച്ചതിനാല്‍, ബോളർമാരുടെ പട്ടികയിൽ 5-ാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ്. വരുൺ ചക്രവർത്തിയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. 25 സ്ഥാനങ്ങൾ മറികടന്നാണ് വരുൺ ആദ്യ അഞ്ച് റാങ്കുകളിൽ ഇടം പിടിച്ചിരിക്കുന്നത്. ബാറ്റർമാരുടെ പട്ടികയിൽ, ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്ഡ് ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിൽ നിന്നുള്ള മൂന്ന് താരങ്ങൾ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.  തിലക് വർമ (രണ്ടാം സ്ഥാനത്ത്), സൂര്യകുമാർ യാദവ് (നാലാം സ്ഥാനത്ത്), യശസ്വി ജയ്‌സ്വാൾ (ഒമ്പതാം സ്ഥാനത്ത്). ബോളർമാരുടെ പട്ടികയിൽ, വരുണ് ചക്രവർത്തിക്ക് പുറമെ, ആർഷ്ദീപ് സിങ്ങ് (ഒമ്പതാം സ്ഥാനം), രവി ബിഷ്‌ണോയ് (പത്താം സ്ഥാനം) എന്നിങ്ങനെ  ഇന്ത്യന്‍ താരങ്ങളും ഉൾപ്പെടുന്നു. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ, ഇന്ത്യയുടെ ഹർദിക് പാണ്ഡ്യ ഒന്നാമതായി തന്നെ തുടരുകയാണ്. അക്‌സർ പട്ടേൽ 12-മത് ന്ഥാനവും കൈയേറി. ടീം റാങ്കിങ്ങിൽ, 268 റേറ്റിങ്ങുമായി, ഇന്ത്യ ഇപ്പോഴും ഒന്നാമതായി തന്നെ തുടരുന്നു.

Related articles

See all
Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in