Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഏഴര വര്‍ഷം നീണ്ട പീഡനത്തില്‍ നിന്ന് മോചനം ; നീതി പീഠത്തിന് നന്ദി : ശശി തരൂർ എംപി

ഏഴര വര്‍ഷം നീണ്ട പീഡനത്തില്‍ നിന്ന് മോചനം ; നീതി പീഠത്തിന് നന്ദി : ശശി തരൂർ എംപി
ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴര വര്‍ഷം നടന്നത് തികഞ്ഞ മാനസിക പീഡനമെന്ന് ശശി തരൂര്‍. കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി വന്നതിനു ശേഷം പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. ഓണ്‍ലൈനിലൂടെയാണ് ശശി തരൂര്‍ കേസിന്‍റെ നടപടികള്‍ നിരീക്ഷിച്ചത്. സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂരിനെതിരെ തെളിവില്ലെന്നാണ് ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി നിരീക്ഷിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന ശശി തരൂരിന്‍റെ വാദം കോടതി അംഗീകരിച്ചു. സ്‌പെഷ്യല്‍ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധിപ്രസ്താവം നടത്തിയത്. 2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് ഭാര്യ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു.

Related articles

See all
Popular News

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റ് അടക്കം 6 പേർ അപകടത്തിൽ, തിരച്ചിൽ തുടരുന്നു

Popular News

ഡൽഹിയിൽ കനത്ത മഴ; ഗ്യാനേഷ് കുമാറിനെതിരെയുള്ള 'പ്രതീകാത്മക വിചാരണ' മാറ്റിവെച്ചു, പ്രതികൂല ക...

Popular News

ഗംഭീറിനായി ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ വലവീശൽ; ഇന്ത്യൻ കോച്ച് സ്ഥാനത്തുനിന്ന് തിരികെ എത്തിക്കാ...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Save your stories

Sign in