Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

P K Firos| 'ഭ്രാന്ത് അഭിനയിക്കുകയാണോ എന്ന് സംശയം': കെ.ടി. ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.കെ. ഫിറോസ്

P K Firos|  'ഭ്രാന്ത് അഭിനയിക്കുകയാണോ എന്ന് സംശയം': കെ.ടി. ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.കെ. ഫിറോസ്
മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി. ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്ത്. ജലീല്‍ 'ഭ്രാന്ത് അഭിനയിക്കുകയാണോ' എന്ന് സംശയിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ ഫിറോസ് പറഞ്ഞു. മലയാളം സര്‍വകലാശാലയുടെ ഭൂമിക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയതുമുതല്‍ ജലീല്‍ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തുകയാണെന്ന് ഫിറോസ് ആരോപിച്ചു. ജലീലിന്റെ സമീപകാല നീക്കങ്ങളെ മണിച്ചിത്രത്താഴിലെ പപ്പുവിന്റെ അവസ്ഥയോടാണ് ഫിറോസ് ഉപമിച്ചത്. കൂടെ നിന്ന് ഫോട്ടോ എടുത്തവരെ തന്റെ പങ്കാളികളാക്കിയും, സന്ദര്‍ശിച്ച സ്ഥാപനങ്ങളെല്ലാം സ്വന്തം സ്ഥാപനങ്ങളാക്കിയും ജലീല്‍ ചില കാര്യങ്ങള്‍ വിളിച്ചു പറയുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഫിറോസ് പറഞ്ഞു. 17.5 കോടി രൂപയുടെ നികുതിപ്പണം വെട്ടിച്ചതില്‍ ജലീല്‍ കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ അത് പലിശ സഹിതം തിരിച്ചു പിടിക്കുക മാത്രമല്ല, അദ്ദേഹത്തെയും കൂട്ടാളികളെയും ജയിലില്‍ അടക്കുമെന്നും ഫിറോസ് മുന്നറിയിപ്പ് നല്‍കി. ജലീലിന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കുമെന്ന് യൂത്ത് ലീഗ് പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ടെന്നും ഫിറോസ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in