റോഷന്‍ മാത്യുവിനെ നായകനാക്കി ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഹ്യൂമന്‍ ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2027ല്‍ തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമേയവും മറ്റു താരങ്ങളെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തോക്കും സിം കാര്‍ഡുകളും ഉള്‍പ്പെടുന്ന ടൈറ്റില്‍ പോസ്റ്ററില്‍, ഇരുണ്ട പശ്ചാത്തലത്തില്‍ ചുവന്ന അക്ഷരങ്ങളിലാണ് ടൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആകാംക്ഷയുണര്‍ത്തുന്ന രീതിയിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയില്‍ വേറിട്ട പ്രമേയങ്ങളും ശക്തമായ സാമൂഹിക നിരീക്ഷണങ്ങളും കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന ചിത്രത്തിലൂടെ ദേശീയതലത്തില്‍ ശ്രദ്ധ നേടിയ അദ്ദേഹം 'കാതല്‍ - ദി കോര്‍', 'ശ്രീധന്യ കാറ്ററിങ് സര്‍വീസ്', 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്', 'കുഞ്ഞു ദൈവം', '2 പെണ്‍കുട്ടികള്‍', തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. മനുഷ്യബന്ധങ്ങളെയും സാമൂഹിക യാഥാര്‍ഥ്യങ്ങളെയും വ്യത്യസ്തമായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും മലയാളത്തിലും മറ്റു ഭാഷകളിലും ശ്രദ്ധേയനായ നടനാണ് റോഷന്‍ മാത്യു. ജിയോ ബേബിയുടെ സംവിധാനവും റോഷന്‍ മാത്യുവിന്റെ പ്രകടനവും ഒന്നിക്കുന്ന ഹ്യൂമന്‍ എന്ത് തരം പ്രമേയമാണ് അവതരിപ്പിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
നിര്‍മ്മാണം: സഞ്ജു ഉണ്ണിത്താന്‍, ബാനര്‍: സ്‌പൈര്‍ പ്രൊഡക്ഷന്‍സ്, രചന, സംവിധാനം: ജിയോ ബേബി, ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിംഗ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: രാജേഷ് പി വേലായുധന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിനു നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊഡ്ത്താസ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു എം പി എസ് സി, പ്രോജക്ട് കോര്‍ഡിനേറ്റര്‍: വിവേക് വൈദ്യനാഥന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോ-ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍. ജോസഫ്, സ്‌ക്രിപ്റ്റ് സൂപ്പര്‍വൈസര്‍മാര്‍: കുഞ്ചില മസിലാമണി, ടൈറ്റില്‍ ഡിസൈന്‍: ലിങ്കു എബ്രഹാം - ദ വാലിന്‍സ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, പിആര്‍ഒ: ശബരി
ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പൈര്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ സഞ്ജു ഉണ്ണിത്താൻ