Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ERNAKULAM| എറണാകുളത്ത് വന്‍ മയക്കുമരുന്ന് വേട്ട; ആലുവയിലും എടത്തലയിലുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍

ERNAKULAM| എറണാകുളത്ത് വന്‍ മയക്കുമരുന്ന് വേട്ട; ആലുവയിലും എടത്തലയിലുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍
ആലുവയിലും എടത്തലയിലുമായി പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഏഴ് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ ജാലംഗി മുര്‍ഷിദാബാദ് മുരാഡ്പുര്‍ സ്വദേശി സാഹിനുല്‍ ഇസ്ലാം (27), എടത്തലയില്‍ ആറ് കിലോ കഞ്ചാവുമായി മൂര്‍ഷിദാബാദ് ഉത്തര്‍ഘോഷ് പാറ സ്വദേശി അജ്‌റുള്‍ (22) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫും ആലുവ, എടത്തല പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടു പേരും ബംഗാളില്‍ നിന്നാണ് കഞ്ചാവ് ട്രയിന്‍ മാര്‍ഗം കടത്തിയത്. പ്രത്യേകം പായ്ക്ക് ചെയ്ത് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. കഞ്ചാവ് ഇവിടെ കൊണ്ടുവന്ന് കൈമാറി തിരിച്ചു പോകാനായിരുന്നു പദ്ധതി. ഇവരില്‍ നിന്ന് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണമാരംഭിച്ചു. ഡാന്‍സാഫ് ടീമിനെ കൂടാതെ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ജെ.ഉമേഷ് കുമാര്‍, ആലുവ ഡിവൈഎസ്പി ടി.ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍മാരായ വി.എം കേഴ്‌സന്‍, കെ സെനോദ്, എസ്.ഐമാരായ കെ.നന്ദകുമാര്‍, ബി.എം ചിത്തുജി, എം.വി അരുണ്‍ ദേവ് , സി പി ഒ മാരായ വി.എ അഫ്‌സല്‍, സിറാജുദീന്‍, ഷിഹാബ്, വി.പി ബൈജു, കെ കെ സജ്‌നാസ്, പി.കെ ഹാരിസ്, ഇന്‍ഷാദ പരീത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related articles

See all
Popular News

"അടിയന്തരമായി കേൾക്കേണ്ടതില്ല, സമയമുണ്ടല്ലോ"; മാസപ്പടി കേസിൽ പിണറായിയുടെ അപ്പീൽ തിങ്കളാഴ്ച...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Save your stories

Sign in