Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാ​സ​റഗോ​ഡ്, തൃശൂര്‍ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി

കാ​സ​റഗോ​ഡ്, തൃശൂര്‍ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി
  കാസറഗോഡ് : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസറഗോഡ്, തൃശൂര്‍ ജി​ല്ല​യി​ലെ വിദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അവധി. കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​തി​ശ​ക്ത​മാ​യ മ​ഴ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്  ജി​ല്ലാ ക​ലക്ട​ർ കാസറഗോഡ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. പ്രഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വിദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ലക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ എ​ന്നി​വ​യ്ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. തൃശൂരിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്‌സി, ഐസിഎസ്‌സി സ്‌കൂളുകള്‍, പ്രെഫഷനല്‍ കോളജുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്‍റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.

Related articles

See all
Latest News

കാഞ്ഞങ്ങാട് സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാർച്ച്‌; പ്രവർത്തകർക്ക് നേരെ പോലീസ്...

Latest News

കാഞ്ഞങ്ങാട് ഹോസ്റ്റൽ വാർഡനുമായുള്ള തർക്കത്തില്‍ നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം;...

Latest News

കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ വികസനം; കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്...

Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Save your stories

Sign in