Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ അന്തരിച്ചു

ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ അന്തരിച്ചു
പ്രശസ്ത ചരിത്രകാരനും അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. പതിറ്റാണ്ടുകളായി കേരള സാമൂഹിക, സാംസ്‌കാരിക രംഗത്തും ചരിത്ര രംഗത്തും നിരവധി സംഭാവനകള്‍ ചെയ്ത പ്രഗല്‍ഭനായ വ്യക്തിയെയാണ് നഷ്ടമായിരിക്കുന്നത്. കേരളത്തിന്‍റെ മധ്യകാല ചരിത്രവുമായി ബന്ധപ്പെട്ടും സമകാലിക വിഷയങ്ങളിലും നിരവധി സംഭാവനകളാണ് നല്‍കിയിരിക്കുന്നത്. ഒന്നരപ്പതിറ്റാണ്ട് കാലമായി കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു. കൂടാതെ കേരള സര്‍വകലാശാലയുടെയും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്‍റെ നിലപാടുകള്‍ വെട്ടിതുറന്നു പറയുന്ന എംജിഎസ് കേരളത്തിന്‍റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ അതുല്യ പ്രതിഭയായിരുന്നു. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസിന് ലോക ശ്രദ്ധയില്‍ എത്തിച്ചു. ഈ പഠനത്തിനുശേഷം പെരുമാള്‍ ഓഫ് കേരള എന്ന പുസ്തകം അദ്ധേഹം എഴുതി. ചരിത്ര രംഗത്തും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. ശില താമ്ര ലിഖിതങ്ങള്‍ കണ്ടെത്തിയായിരുന്നു എംജിഎസിന്‍റെ ഗവേഷണം.കേരള ചരിത്ര ഗവേഷണത്തില്‍ മികവ് തെളിയിച്ച അദ്ധേഹം അന്തര്‍ദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി എംജിഎസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലും കേരള സര്‍വകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും ചരിത്ര വിഭാഗം അധ്യാപകനായി സേവനം അനുഷ്ടിച്ചു. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ എഡിറ്ററായിരുന്നു എംജിഎസ്. ജാലകങ്ങള്‍ എന്ന പേരില്‍ എം.ജി.എസിന്റെ ആത്മകഥ 2018-ല്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in