Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഹിന്‍ഡന്‍ബർഗ് റിപ്പോർട്ട്; ഇന്ത്യാ മുന്നണിയുടെ രാജ്യ വ്യാപക പ്രക്ഷോഭം ഇന്ന്; ഇഡി ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും

ഹിന്‍ഡന്‍ബർഗ് റിപ്പോർട്ട്; ഇന്ത്യാ മുന്നണിയുടെ രാജ്യ വ്യാപക പ്രക്ഷോഭം ഇന്ന്; ഇഡി ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും
  ന്യൂഡല്‍ഹി: ഹിൻഡൻബർഗ് റിപ്പോർട്ടിലെ വെളിപ്പെടുത്തലിൽ ഇന്ത്യാ മുന്നണിയുടെ രാജ്യ വ്യാപക പ്രക്ഷോഭം ഇന്ന്. ജെപിസി അന്വേഷണം വേണമെന്നും കുറ്റാരോപിതയായ സെബി ചെയർപേഴ്സണ്‍ മാധബി മാധബി പുരി ബുച്ച് രാജിവെക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. രാജ്യ വ്യാപകമായി ഇഡി ഓഫീസുകൾ ഉപരോധിക്കും. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധബി മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ കടലാസ് കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമാണെന്നും ഹിന്‍ഡൻബർഗ് റിപ്പോട്ടിലുണ്ട്. എഐസിസി ആഹ്വാന പ്രകാരം കേരളത്തിലും കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ട്‌റേറ്റ് ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ചും ധർണ്ണയും നടത്തും. കോഴിക്കോട് ഇഡി ഓഫീസ് മാർച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപിയും കൊച്ചി ഇഡി ഓഫീസ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുള്ള നേതാക്കളും പ്രവര്‍ത്തകരും കൊച്ചി ഇഡി ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in