Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഹിമാചല്‍പ്രദേശ് നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

ഹിമാചല്‍പ്രദേശ് നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍  വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചാരണം മാത്രം. സംസ്ഥാനത്തെ ബിജെപി ഭരണത്തിന്‍റെ വിലയിരുത്തലും, തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നതിനാല്‍ വിജപ്രതീക്ഷയിലാണ്  കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ ,   പ്രിയങ്ക ഗാന്ധി  പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്നിവര്‍ ഉള്‍പ്പടെ വലിയ താരപ്രചാരകരാണ് പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയത്. 68 അംഗ നിയമസഭയിലേക്ക് 55.92 ലക്ഷം വോട്ടര്‍മാര്‍ 400 ലധികം സ്ഥാനാര്‍ത്ഥികളുടെ വിധി നാളെ നിര്‍ണ്ണയിക്കും.  ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിന് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം നടക്കും. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 നും ഗുജറാത്തില്‍ ഡിസംബര്‍ 1, 5 തിയതികളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 12 (ശനി) രാവിലെ 8 മുതല്‍ ഡിസംബര്‍ 5 വൈകിട്ട് 5.30 വരെ എക്‌സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളുടെയും ഫലം ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കും. ഇത് കണക്കിലെടുത്ത് എക്‌സിറ്റ് പോളുകളും പബ്ലിസിറ്റിയും അനുവദിക്കില്ല.  

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in