പ്ലസ് ടു പരീക്ഷയില്‍ 87.94 % വിജയം ; 48383 പേർക്ക് ഫുള്‍ എ പ്ലസ്
Jaihind TV News Report
Jaihind TV Web Desk
July 28, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയർ സെക്കന്‍ഡറി വിഭാഗത്തില്‍ 87.94 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ വിജയശതമാനം 53 ശതമാനമാണ്. 25,293 വിദ്യാര്‍ഥികള്‍ വിജയിച്ചു. തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.kerala.gov.in. എന്നീ വെബ്‌സൈറ്റുകളിലും Saphalam 2022, iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനികളിലൂടെയും നാലു മണി മുതല്‍ പരീക്ഷാഫലം ലഭ്യമാകും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10