Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റം; ദീപ്തി ഗൗര്‍ മുഖര്‍ജി പുതിയ സെക്രട്ടറി; നരേഷ് പാല്‍ ഗംഗ്വാറിന്റെ നിയമനം മരവിപ്പിച്ചു

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റം; ദീപ്തി ഗൗര്‍ മുഖര്‍ജി പുതിയ സെക്രട്ടറി; നരേഷ് പാല്‍ ഗംഗ്വാറിന്റെ നിയമനം മരവിപ്പിച്ചു

ഡല്‍ഹി: കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റം. നരേഷ് പാല്‍ ഗംഗ്വാറിനെ സെക്രട്ടറിയായി നിയമിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. നിയമനം പ്രഖ്യാപിച്ച് മൂന്നാഴ്ച തികയുന്നതിന് മുന്‍പാണ് മാറ്റം. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന 1993 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥ ദീപ്തി ഗൗര്‍ മുഖര്‍ജിയാണ് പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി.

വെള്ളരിക്ക സബ്‌സിഡി വിവാദവുമായി ബന്ധപ്പെട്ടാണ് ഗംഗ്വാറിനെ മാറ്റിയതെന്നാണ് സൂചനകള്‍. ജൂലൈ 23-ലെ ഉത്തരവില്‍ ഭാഗിക ഭേദഗതികള്‍ വരുത്തി, കാബിനറ്റ് നിയമന കമ്മിറ്റിയുടെ അംഗീകാരത്തോടെ തിങ്കളാഴ്ച വൈകിട്ടാണ് പേഴ്‌സണല്‍ മന്ത്രാലയം പുതിയ നിയമന ഉത്തരവ് പുറത്തിറക്കിയത്.

നേരത്തെ നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് അന്നത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ സ്ഥാനത്തുനിന്ന് മാറ്റി പകരം നരേഷ് പാല്‍ ഗംഗ്വാറിനെ നിയമിച്ചിരുന്നത്. വിനീത് ജോഷിയെ പഞ്ചായത്തീ രാജ് മന്ത്രാലയത്തിലേക്ക് മാറ്റുകയും, സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിയായി ടി.കെ. അനില്‍കുമാറിനെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് പുനഃസംഘടന നടന്നിരിക്കുന്നത്.

Related articles

See all
Popular News

ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ട്; ഒന്നിച്ച് പോരാടും ,രാഹുൽ ഗാന്ധിയുടെ നേതൃത...

Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവ...

Popular News

ഗ്യാനേഷ് കുമാർ രാജിവെക്കണം ; ഡൽഹിയിൽ വിദ്യാർത്ഥി സംഘടനകളുടെ മിന്നൽ സമരം പ്രവർത്തകരെ വലിച്ച...

Popular News

പുതിയ ജീപ്പ് എസ്‌.യു.വി നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും കൈകോർക്കുന്നു; ന...

Save your stories

Sign in