Logo
Tue, Aug 11, 2026 • 03:16 PM
LIVE TV
Watch

No business videos available

No Middle East videos available

പി എസ് സി മൂല്യനിര്‍ണ്ണയ ക്രമക്കേട്: മാര്‍ക്ക് വെളിപ്പെടുത്തണമെന്ന വിവരാവകാശക കമ്മീഷന്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 11, 2026
1 min read
SHARE:
SAVE: Login to save

പി എസ് സി മൂല്യനിര്‍ണ്ണയ ക്രമക്കേട്: മാര്‍ക്ക് വെളിപ്പെടുത്തണമെന്ന വിവരാവകാശക കമ്മീഷന്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. പി.എസ്.സി സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. കേസില്‍ പരാതിക്കാരനായ ശ്യാം കൃഷ്ണന് ഹൈക്കോടതി നോട്ടീസ് അയച്ചു.

സെലക്ഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഈ ഘട്ടത്തില്‍ രേഖകള്‍ പുറത്തുവിട്ടാല്‍ പരീക്ഷയുടെ രഹസ്യസ്വഭാവത്തെയും സുതാര്യതയെയും ബാധിക്കുമെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. അഭിമുഖ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും, തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ച ശേഷം രേഖകള്‍ കൈമാറാമെന്നുമുള്ള പി.എസ്.സിയുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.

തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാര്‍ഥിയുടെ പരാതിയില്‍, പരീക്ഷയുടെ ഉത്തരക്കടലാസുകളും ഇന്റര്‍വ്യൂ മാര്‍ക്ക് ലിസ്റ്റും ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാക്കാന്‍ വിവരാവകാശ കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ പി.എസ്.സി തയാറാകാത്തതിനെ തുടര്‍ന്ന് വിവരാവകാശ കമ്മീഷന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്.സി വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10