Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കില്ല ; മന്ത്രിമാരടക്കം വിചാരണ നേരിടണം, സർക്കാരിന് തിരിച്ചടി

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കില്ല ; മന്ത്രിമാരടക്കം വിചാരണ നേരിടണം, സർക്കാരിന് തിരിച്ചടി
  നിയമസഭാ കയ്യാങ്കളി കേസ് തുടരും. കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും 4 എംഎൽഎമാരും വിചാരണ നേരിടേണ്ടി വരും. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ കയ്യാങ്കളിക്കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2015 മാർച്ച് 13ന് കെഎം മാണിയുടെ ബജറ്റ് അവതരണം തടയുന്നതിനിടെ സ്പീക്കറുടെ വേദിയും മറ്റും തകർത്തതിന്‍റെ പേരിലുള്ള കേസ് പിൻവലിക്കാനാവില്ലെന്ന തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ജസ്റ്റിസ് വി.ജി അരുൺ തള്ളി. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ് ഫയൽ ചെയതത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മന്ത്രിമാരായ ഇ.പിജയരാജൻ, കെ.ടി. ജലീൽ, എംഎല്‍എമാരായിരുന്ന വി ശിവൻകുട്ടി, കെ കുഞ്ഞഹമ്മദ്, കെ അജിത്, സി.കെ സദാശിവൻ എന്നിവർ വിചാരണ നേരിടേണ്ടി വരും. ഇവരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ കീഴ്ക്കോടതി തള്ളിയത് ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും സർക്കാർ ആവശ്യം തള്ളിയ സാഹചര്യത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന.

Related articles

See all
Popular News

ഗായിക ദലീമയ്ക്ക് എസ്. ജാനകി പുരസ്‌കാരം സമ്മാനിച്ചു; സ്ത്രീകൾക്ക് സമൂഹത്തിൽ അവസരങ്ങൾ ഉറപ്പാ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

'ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്'; ലോക്ഭവനിലെ നോണ്...

Popular News

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ട...

Save your stories

Sign in