Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചംപായ് സോറനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം; ഹേമന്ത് സോറൻ രാജിവച്ചു, അറസ്റ്റില്‍

ചംപായ് സോറനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം; ഹേമന്ത് സോറൻ രാജിവച്ചു, അറസ്റ്റില്‍
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചു. പ്രതിരോധ ഭൂമി ഇടപാടുമായി കേസില്‍ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് രാജി വെച്ചത്. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. അതേസമയം ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തു. ചംപായ് സോറനെ ജാർഖണ്ഡ് മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ജെ എം എം നേതൃത്വത്തിലുള്ള എംഎൽഎമാര്‍ ഗവര്‍ണറുടെ വസതിയിലെത്തി. 48 എംഎൽഎമാരാണ് ഗവര്‍ണറെ കണ്ടത്.  നേരത്തെ ഹേമന്ത് സോറന്‍റെ ഭാര്യ കൽപ്പന സോറനെ മുഖ്യമന്ത്രിയാക്കാൻ ആലോചിച്ചിരുന്നെങ്കിലും പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം മാറ്റിയത്. ഭൂരിഭാഗം എംഎൽഎമാരും ചംപായ് സോറൻ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ചു. ഇന്ന് ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇതുവരെയായും പൂര്‍ത്തിയായിട്ടില്ല.  
 

Related articles

See all
Popular News

നോട്ട് നിരോധനത്തിന് 10 വര്‍ഷം: ലക്ഷ്യങ്ങള്‍ പാളി, ജനദുരിതം ബാക്കി

Popular News

ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരം; വായു ഗുണനിലവാര സൂചിക 400 കടന്നു, നിയന്ത്രണങ്ങള്‍ ക...

Popular News

രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്ക് ബി.ജെ.പി ഭരണത്തില്‍ കനത്ത ആഘാതമേറ്റു; തിരിച്ചുവരവിന്...

Popular News

ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗമായ കുപ്രസിദ്ധ കുറ്റവാളി 'ഹാരി ബോക്‌സര്‍' അമേരിക്കയില്‍ പിടിയിൽ

Save your stories

Sign in