Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മുംബൈയിൽ അതിതീവ്ര മഴ; വിമാനങ്ങളും ട്രെയിനുകളും വൈകുന്നു, സ്കൂളുകൾക്ക് അവധി

മുംബൈയിൽ അതിതീവ്ര മഴ; വിമാനങ്ങളും ട്രെയിനുകളും വൈകുന്നു, സ്കൂളുകൾക്ക് അവധി
  മുംബൈ: മുംബൈയിൽ അതിതീവ്ര മഴ.  ലോക്കൽ ട്രെയിൻ സർവീസുകളെയും  വിമാന സർവീസുകളെയും കനത്ത മഴ ബാധിച്ചിരിക്കുകയാണ്. മുംബൈ വഴിയുള്ള വിമാന സർവീസുകൾ വൈകുമെന്ന് അതികൃതർ അറിയിച്ചു. നിരവധി ലോക്കൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10:36ന് വിമാന സർവ്വീസുകൾ  താൽക്കാലികമായി നിർത്തിവെച്ചു. പിന്നീട് സർവ്വീസ് പുനരാരംഭിക്കുകയും ചെയ്തു. അതേസമയം പൂനെയില്‍ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. കനത്ത മഴയയെ തുടർന്ന്  മുദ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്ഷണ ശാല  മാറ്റുന്നതിനിടെയായിരുന്നു  സംഭവം. പൂനെയിലെ സ്കൂളുകൾക്ക് മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂർ അടച്ചിടാൻ കളക്ടർ സുഹാസ് ദിവാസെ ഉത്തരവിട്ടു. വീടിനുള്ളിൽ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in