Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAIN| സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു: വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു; മത്സ്യബന്ധനത്തിന് വിലക്ക്

RAIN|  സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു: വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു; മത്സ്യബന്ധനത്തിന് വിലക്ക്
കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടു പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് 7 വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്. യാത്ര ചെയ്യുന്നവരും മലയോര മേഖലയില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Save your stories

Sign in