തിരുവനന്തപുരം: ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍, സഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വനംവകുപ്പ് അടിയന്തര നടപടി സ്വീകരിച്ചത്.
ജൂണ്‍ 8 തിങ്കളാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്‍മുടിയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ (DFO) പ്രത്യേക നിര്‍ദേശപ്രകാരമാണ് ഈ സുരക്ഷാ നടപടി.
കനത്ത മഴ; പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്ക്