Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VS ACHUTHANANDAN| ഹൃദയാഘാതം: വിഎസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

VS ACHUTHANANDAN|  ഹൃദയാഘാതം: വിഎസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍; ആരോഗ്യനിലയില്‍ നേരിയ പുരോഗതി
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. തിങ്കളാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെതുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 101 വയസാണ്. ഏറെനാളായി അസുഖബാധിതനായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് വി എസിന് ചികിത്സ നല്‍കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ വി രാജശേഖരന്‍ നായര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വിശദീകരിക്കുന്നു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in