Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

YOUTH CONGRESS PROTEST| ആരോഗ്യമന്ത്രി രാജി വയ്ക്കണം: സംസ്ഥാനത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്

YOUTH CONGRESS PROTEST| ആരോഗ്യമന്ത്രി രാജി വയ്ക്കണം: സംസ്ഥാനത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്
ആരോഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണ മന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. മന്ത്രി രാജി വെക്കും വരെ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് വൻ പ്രതിഷേധമാണ് അര ങ്ങേറിയത്. ആരോഗ്യമ ന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. പോലീസ് പല തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗി ച്ചു. പോലീസ് ട്രെയിനിങ് ക്യാമ്പിന്റെ മതിൽ ചാടിക്കടന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയും പോലീസ് ബല പ്രയോഗം നടത്തി. പ്രവർത്തകരും പോലീസും തമ്മിൽ ഏറെനേരം ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പ്രവർത്തകരെ പോലീസ് ബലംപ്രയോഗി ച്ച് അറസ്റ്റ് ചെയ്ത നിക്കുവാനുള്ള ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചു. എറണാകുളം ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അണപൊട്ടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. മറ്റ് ജില്ലകളിലും വൻ പ്രതിഷേ ധമാണ് അരങ്ങേറിയത്. ആരോഗ്യമന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in