Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹരിയാന നാളെ പോളിങ് ബൂത്തിലേക്ക്; നെഞ്ചിടിപ്പോടെ ബിജെപി; ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

ഹരിയാന നാളെ പോളിങ് ബൂത്തിലേക്ക്; നെഞ്ചിടിപ്പോടെ ബിജെപി; ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്
ഡല്‍ഹി: ഹരിയാന നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 5 ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവരും. ഒക്ടോബര്‍ എട്ടിനാണ് ഫല പ്രഖ്യാപനം. അധികാരം നിലനിര്‍ത്താന്‍ ബിജെപി രംഗത്തിറങ്ങുമ്പോള്‍ നഷ്ടമായ ഭരണം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്. ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍, ഗുസ്തി പ്രതിഷേധം, ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുന്ന സംസ്ഥാനത്ത് ബിജെപി കടുത്ത ആശങ്കയിലാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടുപോയതും ബിജെപിക്ക് തിരിച്ചടിയായിരുന്നു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ അഞ്ച് സീറ്റ് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഒക്ടോബര്‍ എട്ടിനാണ് ഫല പ്രഖ്യാപനം.

Related articles

See all
Popular News

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയ...

Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Save your stories

Sign in