Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏകദിനത്തിൽ അതിവേഗ ഇരട്ട സെഞ്ച്വറി: ഗില്ലിന്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്

ഏകദിനത്തിൽ അതിവേഗ ഇരട്ട സെഞ്ച്വറി: ഗില്ലിന്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് റാവൽപിണ്ടിയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറി നേടി ചരിത്രമെഴുതി. വെറും 114 പന്തിൽ ഡബിൾ സെഞ്ച്വറി തികച്ച താരം, ആകെ 116 പന്തിൽ 21 ഫോറുകളും 10 സിക്സറുകളും സഹിതം 202 റൺസ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്. ക്യാപ്റ്റന്റെ ഈ മാസ്മരിക ഇന്നിങ്സിന്റെ കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 429 റൺസിന്റെ കൂറ്റൻ സ്കോറും പടുത്തുയർത്തി.

ഈയടുത്ത് വെസ്റ്റ് ഇൻഡീസിനെതിരെ 117 പന്തിൽ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ റെക്കോർഡാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ബ്രൂക്ക് തിരുത്തിക്കുറിച്ചത്. ഈ പട്ടികയിൽ 126 പന്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ മൂന്നാം സ്ഥാനത്തും, 128 പന്തിൽ ഈ നേട്ടത്തിലെത്തിയ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ നാലാമതും, 136 പന്തിൽ തികച്ച ശ്രീലങ്കയുടെ പതും നിസ്സങ്ക അഞ്ചാമതുമാണ് ഉള്ളത്.

ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇംഗ്ലീഷ് ബാറ്റർ എന്ന അപൂർവ്വ നേട്ടവും ഇതിലൂടെ ബ്രൂക്ക് സ്വന്തമാക്കി. കൂടാതെ, ഏകദിനത്തിൽ ഒരു ഇംഗ്ലണ്ട് താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഇതുതന്നെയാണ്. 2023-ൽ ന്യൂസിലൻഡിനെതിരെ ബെൻ സ്റ്റോക്സ് നേടിയ 182 റൺസിന്റെ റെക്കോർഡാണ് ഹാരി ബ്രൂക്ക് ഇപ്പോൾ പഴങ്കഥയാക്കിയിരിക്കുന്നത്.

Related articles

See all
Popular News

രഞ്ജി ട്രോഫി: ഒഡിഷയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം; അഞ്ചു വിക്കറ്റുമായി തിളങ്ങി ജലജ്...

Popular News

തിളങ്ങി ഹര്‍മന്‍പ്രീത്;സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം മത്സര...

Popular News

ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്; ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ...

Popular News

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി പ്രഗ്യാൻ ഓജയെ നിയമിച്ചു; രമേഷ്...

Save your stories

Sign in