പീഡനക്കേസ് ; നിവിന്‍ പോളിയെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി
Jaihind TV News Report
Jaihind TV Web Desk
November 06, 2024
1 min read
•
Updated: May 24, 2026
കൊച്ചി: അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ആശ്വാസം. നടനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം നവംബറില്‍ വിദേശത്തുവെച്ച് നിവിന്‍പോളി അടക്കമുള്ളവര്‍ പീഡിപ്പിച്ചെന്ന് കാണിച്ച് നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസെടുക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന് യുവതി മൊഴി നല്‍കുകയും ചെയ്തു.
പിന്നാലെ, തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടനും പരാതി നല്‍കി. തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയാണോയെന്ന് സംശയമുണ്ടെന്നും പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ നിവിന്‍ പോളി ചൂണ്ടിക്കാട്ടിയിരുന്നു.
സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം നിവിനെ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു. പാസ്‌പോര്‍ട്ട് അടക്കം ഹാജരാക്കി യുവതി പരാതിയില്‍ പറഞ്ഞ ദിവസം താന്‍ കൊച്ചിയിലുണ്ടായിരുന്നെന്ന് നിവിന്‍ വ്യക്തമാക്കിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10