Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു'; നടൻ ബാബുരാജിനെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്

'സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു'; നടൻ ബാബുരാജിനെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്
  കോഴിക്കോട്: നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചു പീഡിപ്പിച്ചു. പരസ്യചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്ത് സംവിധായകൻ ശ്രീകുമാർ മേനോൻ പീഡിപ്പിച്ചെന്നും പെൺകുട്ടി ആരോപിക്കുന്നു. മലയാളത്തിൽ എല്ലാ നടൻമാരോടും നല്ല ബന്ധമുള്ള ബാബുരാജ് വിചാരിച്ചാൽ സിനിമയിൽ അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. ആലുവയിലെ വീട്ടിലെത്തിയാൽ തിരക്കഥാകൃത്ത് അടക്കമുള്ളവരുമായി സംസാരിച്ച് മെച്ചപ്പെട്ട റോൾ തരാമെന്ന് പറഞ്ഞാണ് വിളിച്ചത്. താൻ എത്തുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. തന്നോട് ഒരു മുറിയിൽ വിശ്രമിക്കാൻ പറഞ്ഞ് അദ്ദേഹം പോയി. പിന്നീട് വന്ന് വാതിൽ ലോക്ക് ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ബാബുരാജ് മോശമായി സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പല പെൺകുട്ടികൾക്കും ഇയാളിൽനിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ട്. പലരും കുടുംബജീവിതം നയിക്കുന്നവരായതിനാൽ പരസ്യമായി പറയാൻ ബുദ്ധിമുട്ടുണ്ടെന്നും ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞു. ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. നിലവിൽ ബാബുരാജ് ആണ് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്. അദ്ദേഹത്തിനെതിരെയും ഇപ്പോൾ പീഡനാരോപണം ഉയർന്നിരിക്കുകയാണ്.

Related articles

See all
Popular News

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് രണ്ട് മണി മുതൽ ര...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Save your stories

Sign in