KOLLAM NEWS| മുടി വെട്ടിയില്ല; വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാതെ അധ്യാപകര്‍; മഴ നനഞ്ഞ് കുട്ടികള്‍ നിന്നത് ഗേറ്റിനു പുറത്ത്
Jaihind TV News Report
Jaihind TV Web Desk
June 03, 2025
1 min read
•
Updated: May 13, 2026
മുടി വെട്ടിയില്ലെന്ന് കുറ്റപ്പെടുത്തി. കൊല്ലം ഉമയനല്ലൂരില്‍ 14 കുട്ടികളെ അധ്യാപകര്‍ സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടു. കൊല്ലം ഉമയനല്ലൂര്‍ മൈലാപ്പൂര്‍ AKMHSS ലെ വിദ്യാര്‍ത്ഥികളെയാണ് അധ്യാപകര്‍ ഗേറ്റിനു പുറത്താക്കിയത്. രാവിലെ പെയ്ത മഴയും നനഞ്ഞാണ് കുട്ടികള്‍ക്ക് ഗേറ്റിനു പുറത്ത് നില്‍ക്കേണ്ടി വന്നത്. ചൊവ്വാഴ്ച ബാര്‍ബര്‍ ഷോപ്പ് അവധിയാണെന്നും നാളെ മുടിവെട്ടി വരാം എന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ചെവി കൊണ്ടില്ല എന്നാണ് കുട്ടികള്‍ പരാതിപ്പെടുന്നത്.
കഴിഞ്ഞ ദിവസം പത്തനത്തിട്ടയിലും സമാനമായ രീതിയില്‍ ഒരു വിദ്യാര്‍ത്ഥിയെ പുറത്തു നിര്‍ത്തിയിരുന്നു. സ്‌കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമായി മുടി വെട്ടിയതു ശരിയായില്ല എന്നാരോപിച്ചാണ് കുട്ടിയെ പുറത്താക്കിയത.് ഇനി ഇത്തരം പ്രവര്‍ത്തി ആവര്‍ത്തിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്താമാക്കിയതോടെയാണ് കുട്ടിയുടെ രക്ഷിതാവ് നിയമ നടപടിയില്‍ നി്ന്നും പിന്‍വാങ്ങിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10