Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പൊട്ടിത്തെറിയുടെ പുകമറയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍: വിയോജിപ്പുകളിലും ആരോപണങ്ങളിലും ഒറ്റപ്പെട്ട് ഗ്യാനേഷ് കുമാർ

പൊട്ടിത്തെറിയുടെ പുകമറയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍: വിയോജിപ്പുകളിലും ആരോപണങ്ങളിലും ഒറ്റപ്പെട്ട് ഗ്യാനേഷ് കുമാർ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര തര്‍ക്കങ്ങളും കടുത്ത വിയോജിപ്പുകളും പുറത്തുവന്നതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് പിന്നാലെ സഹപ്രവര്‍ത്തകരായ മറ്റ് രണ്ട് കമ്മിഷണര്‍മാരുടെ എതിര്‍പ്പ് കൂടി പരസ്യമായതോടെ, ചോദ്യങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിലായിരിക്കുകയാണ് സി.ഇ.സി.

2025 ഫെബ്രുവരിയില്‍ ഇന്ത്യയുടെ 26-ാം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ഗ്യാനേഷ് കുമാറിന് എസ്.ഐ.ആര്‍ നടപടികളിലെ ക്രമക്കേടുകളാണ് നിലവില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. മുന്‍പ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച പരീക്ഷാ ക്രമക്കേട് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സമാനമായി, രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ഇരമ്പുമ്പോഴും കമ്മീഷന്റെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണങ്ങള്‍ ഉണ്ടാകുന്നില്ല.

കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിന് വിവാദങ്ങള്‍ പുതിയ അനുഭവമല്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ സേവനമനുഷ്ഠിക്കവേ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലും അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് രൂപവത്കരണത്തിലും നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം, ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്നു. ഈ ഭരണഘടനാ പദവിയിലെത്തിയ ശേഷവും കമ്മീഷന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഭരണപക്ഷത്തിന് അനുകൂലമാണെന്ന വിമര്‍ശനത്തിന് കാരണം അദ്ദേഹത്തിന്റെ മുന്‍കാല ഔദ്യോഗിക പശ്ചാത്തലമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.

എസ്.ഐ.ആര്‍ നടപടികളിലൂടെ മഹാരാഷ്ട്രയിലും കര്‍ണാടകയിലും വ്യാപകമായി വോട്ടുവെട്ടല്‍ നടന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് ആദ്യം ആരോപിച്ചത്. പിന്നീട് ബംഗാളിലടക്കം വോട്ടര്‍മാര്‍ തങ്ങളുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടതിനെതിരെ രംഗത്തുവന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം അടിയന്തരമായി തള്ളിക്കളയുകയാണ് കമ്മീഷന്‍ ചെയ്തത്.

എന്നാല്‍ ഇപ്പോള്‍, കമ്മീഷനുള്ളിലെ രണ്ട് സഹപ്രവര്‍ത്തകര്‍ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയതോടെ കാര്യങ്ങള്‍ കൈവിട്ട മട്ടാണ്. തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിപക്ഷം കടന്നാക്രമിക്കുന്നു എന്ന ഭരണപക്ഷ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് അകത്തുനിന്നുള്ള ഈ എതിര്‍പ്പ്. ആരോപണങ്ങളുടെ ശരമുന ഇപ്പോള്‍ കമ്മീഷന് നേര്‍ക്കല്ല, മറിച്ച് ഗ്യാനേഷ് കുമാറിന് നേര്‍ക്ക് മാത്രമാണ് നീളുന്നത്. 

Related articles

See all
Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

“വോട്ട് ചോരി ഇനി അനുവദിക്കില്ല”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

Popular News

ഡൽഹി പ്രതിഷേധം: പോലീസ് നോട്ടീസിനെതിരെ നേഹ ബോറ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയു...

Save your stories

Sign in