Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Guruvayoor Temple| ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലെ റീല്‍സ് ചിത്രീകരണം; നാളെ ശുദ്ധിക്രിയകള്‍ നടത്തും, ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

Guruvayoor Temple| ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലെ റീല്‍സ് ചിത്രീകരണം; നാളെ ശുദ്ധിക്രിയകള്‍ നടത്തും, ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം
ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ പുണ്യാഹശുദ്ധിക്രിയകള്‍ നടത്തും. റീല്‍സ് ചിത്രീകരിക്കാനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തെ തുടര്‍ന്നാണ് പുണ്യാഹം. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണവും ഉണ്ടാകും. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫറാണ് റീല്‍സ് ചിത്രീകരണത്തിനായി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയത്. ജാസ്മിന്‍ ജാഫര്‍ ഇന്‍്സ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തു ഗുരുവായൂരപ്പനെ ആറാടിക്കുന്നത് ഈ ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കള്‍ക്ക് കുളത്തിലിറങ്ങാന്‍ അനുമതിയുമില്ല. അനുമതിയില്ലാതെ റീല്‍സ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പരാതി നല്‍കിയത്. ശുദ്ധികര്‍മങ്ങള്‍ നടക്കുന്നതുമൂലം ആഗസ്റ്റ് 26ന് കാലത്ത് അഞ്ചുമുതല്‍ ഉച്ചവരെ ദര്‍ശന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. പുണ്യാഹകര്‍മങ്ങള്‍ കഴിഞ്ഞ ശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.

Related articles

See all
Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Save your stories

Sign in