Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പ്; 3 മണി വരെ 50 ശതമാനം പോളിംഗ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പ്; 3 മണി വരെ 50 ശതമാനം പോളിംഗ്
അഹമ്മദാബാദ് : ഗുജറാത്തിലെ രണ്ടാഘട്ട വോട്ടെടുപ്പിലും മന്ദഗതിയിലുള്ള പോളിംഗ്.  മൂന്ന് മണിവരെ 50.4 ശതമാനത്തിനടുത്ത് മാത്രമാണ് പോളിംഗ്. പ്രചാരണത്തിൽ കണ്ട ആവേശമില്ലാതെയാണ് ഇപ്പോഴും പോളിംഗ് പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ റാനിപ്പിലെ നിഷാൻ പബ്ലിക് സ്കൂളിൽ എത്തിയാണ്  വോട്ടു രേഖപ്പെടുത്തിയത്. മുന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍ യൂസഫ് പഠാന്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി. എന്നാല്‍ ഇന്ന് വിധിയെഴുതേണ്ട  രണ്ടരക്കോടി ജനങ്ങളില്‍ പകുതിപേരും വോട്ടു രേഖപ്പെടുത്താന്‍ എത്തിയില്ല. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കോൺഗ്രസ് നേതാവ്  ജിഗ്നേഷ് മേവാനി തുടങ്ങി പ്രമുഖരാണ്  രണ്ടാംഘട്ടത്തിൽ മത്സര രംഗത്തുള്ളത്. ഗുജറാത്തിന്റെ മധ്യ, വടക്കൻ മേഖലകളിലെ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 833 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. ഈ മാസം 8ാം തീയതിയാണ് ഗുജറാത്തിലെയും ഹിമാചലിലെയും വോട്ടെണ്ണല്‍

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in