Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ; വോട്ടെണ്ണല്‍ രാവിലെ 8 മണി മുതല്‍

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ; വോട്ടെണ്ണല്‍ രാവിലെ 8 മണി മുതല്‍
ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ നാളെ അറിയാം. രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഡിസംബർ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ പോളിംഗ് നടന്നത്. 66.31 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 71.28 ശതമാനമായിരുന്നു ഗുജറാത്തിലെ പോളിഗ് നിരക്ക്. ഹിമാചൽ പ്രദേശിൽ നവംബർ 12 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളായിരിക്കും എണ്ണുക. 8.30ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഉച്ചയോടെ തന്നെ ഫലസൂചനകള്‍ വ്യക്തമാകും. ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഉപതെരഞ്ഞെടുപ്പുകൾ എന്നിവയ്ക്കായി ഓരോ നിയമസഭാ സീറ്റിലും ഒരു നിരീക്ഷകനെ നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണൽ പ്രക്രിയ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹിമാചൽ പ്രദേശിലും ഗുജറാത്തിലും രണ്ട് പ്രത്യേക നിരീക്ഷകർ വീതമുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് ശക്തമായ മത്സരം കാഴ്ചവെച്ചെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. എൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നത് തടയാൻ ഹിമാചലിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അടക്കമുള്ള മുതിർന്ന നേതാക്കളെ നേരത്തെതന്നെ നിരീക്ഷകരായി നിയോഗിച്ചു കഴിഞ്ഞു. ​ഗുജറാത്തിലും ബിജെപിയുടെ നീക്കങ്ങൾ തടയാൻ പാർട്ടി പ്രത്യേകം നിരീക്ഷകരെ നിയോ​ഗിച്ചിട്ടുണ്ട്.  

Related articles

See all
Popular News

CBSE 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16ന് തുടക്കം

Popular News

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം; കര്‍മ്മഭൂമി എക്‌സ്പ്രസിലെ 4 കോച്ചുകളില്‍ തീപിടിച്ചു, ആള...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Save your stories

Sign in