Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജിഎസ്ടി, വിലക്കയറ്റം: പാർലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; രാപ്പകല്‍ സമരം തുടർന്ന് സസ്പെന്‍ഷനിലായ എംപിമാർ

ജിഎസ്ടി, വിലക്കയറ്റം: പാർലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; രാപ്പകല്‍ സമരം തുടർന്ന് സസ്പെന്‍ഷനിലായ എംപിമാർ
ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് വര്‍ധന, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം പാടില്ലെന്ന നിര്‍ദ്ദേശം അവഗണിച്ച് പ്രതിപക്ഷ എംപിമാർ ജിഎസ്ടി നിരക്ക് വര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തിവെച്ചു. അതിനിടെ രാഷ്ട്രപതിയെ അപമാനിച്ചു എന്നാരോപിച്ച് ബിജെപിയും ഇരുസഭകളിലും പ്രതിഷേധമുയർത്തി. മാപ്പ് പറഞ്ഞാല്‍ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയുടെ ഉപാധി പ്രതിപക്ഷം തള്ളി. സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാർ  രാപ്പകല്‍ സമരം രണ്ടാം ദിവസവും തുടരുകയാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും 24 എംപിമാരാണ് മൂന്നു ദിവസത്തിനിടെ അച്ചടക്ക നടപടി നേരിട്ടത്.

Related articles

See all
Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Save your stories

Sign in