Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

GST| ജി.എസ്.ടി. വര്‍ധനവ്: ലോട്ടറി ഏജന്റുമാര്‍ പ്രതിഷേധത്തിലേക്ക്; കമ്മീഷന്‍ കുറച്ചതില്‍ സംഘടനകള്‍ക്ക് അതൃപ്തി

GST|  ജി.എസ്.ടി. വര്‍ധനവ്: ലോട്ടറി ഏജന്റുമാര്‍ പ്രതിഷേധത്തിലേക്ക്; കമ്മീഷന്‍ കുറച്ചതില്‍ സംഘടനകള്‍ക്ക് അതൃപ്തി
    കൊച്ചി: സംസ്ഥാന ലോട്ടറിയുടെ ജി.എസ്.ടി. നിരക്ക് 28%-ല്‍ നിന്ന് 40%-ആയി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ലോട്ടറി തൊഴിലാളികളും ഏജന്റുമാരും സമരത്തിനൊരുങ്ങുന്നു. വില വര്‍ധിപ്പിക്കാതെ ഏജന്റുമാരുടെ കമ്മീഷന്‍ അടക്കമുള്ളവ കുറച്ച് ജി.എസ്.ടി. ഭാരം ലോട്ടറി ഏജന്റുമാരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് പ്രതിഷേധത്തിന് കാരണം. ലോട്ടറി ടിക്കറ്റിന്റെ വില വര്‍ധിപ്പിച്ചാല്‍ വില്‍പ്പന കുറയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. വര്‍ധിച്ച ജി.എസ്.ടി. നിരക്ക് കാരണം സമ്മാനത്തുകയും ഏജന്റുമാര്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ തുകയും കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, ഈ തീരുമാനം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. കമ്മീഷനിലും സമ്മാനത്തുകയിലും വരുത്തിയ മാറ്റങ്ങള്‍ എങ്ങനെയെല്ലാം ബാധിക്കുമെന്നതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് ഏജന്റുമാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചു. ആദ്യഘട്ടമായി ഈ മാസം 28-ന് കരിദിനം ആചരിക്കാനും തുടര്‍ന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്താനും ഐ.എന്‍.ടി.യു.സി ആഹ്വാനം ചെയ്തിട്ടുണ്ട്.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Save your stories

Sign in