Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതി; കേന്ദ്രത്തിനും സംസ്ഥാനത്തിനും ഹരിത ട്രിബ്യൂണല്‍ നോട്ടീസ്

എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതി; കേന്ദ്രത്തിനും സംസ്ഥാനത്തിനും ഹരിത ട്രിബ്യൂണല്‍ നോട്ടീസ്
  ന്യൂഡല്‍ഹി: കാസ‍ർഗോഡ് എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായിട്ടാണെന്ന പരാതിയിൽ കേന്ദ്ര-സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് നോട്ടീസയച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനും ട്രിബ്യൂണല്‍ നിർദേശം നൽകി. കേന്ദ്ര സംഘം നാളെ കാസർഗോഡ് എത്തും. കർണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് നടപടി. അശാസ്ത്രീയമായി കുഴിച്ചു മൂടിയതിനാൽ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. കാസർഗോഡ് മിഞ്ചിപദവിലെ കിണറ്റിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്ന് പ്ലാന്‍റേഷൻ കോർപറേഷൻ മുൻ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിനും കേരളത്തിനും കര്‍ണാടകയ്ക്കുമാണ് ഹരിത ട്രിബ്യൂണല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in