Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പറവൂരിന്‍റെ മണ്ണില്‍ പ്രിയ ജനനായകന് പ്രൗഢഗംഭീരമായ സ്വീകരണം; 'തലകുനിക്കേണ്ടി വരില്ല,സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ട്, കേരളത്തെ തുറമുഖ നഗരമാക്കും'; വി.ഡി. സതീശന്

പറവൂരിന്‍റെ മണ്ണില്‍ പ്രിയ ജനനായകന്  പ്രൗഢഗംഭീരമായ സ്വീകരണം; 'തലകുനിക്കേണ്ടി വരില്ല,സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ട്, കേരളത്തെ തുറമുഖ നഗരമാക്കും'; വി.ഡി. സതീശന്

കൊച്ചി: മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി സ്വന്തം മണ്ഡലവും ജന്മനാടുമായ പറവൂരിലെത്തിയ വി.ഡി. സതീശന് നാട് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. ജനസാഗരം സാക്ഷിയായ ചടങ്ങില്‍ വെച്ച് തന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ക്ക് വികാരനിര്‍ഭരമായ ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയത്. 'എന്നെക്കുറിച്ച് ഓര്‍ത്ത് അപമാനഭാരത്താല്‍ ഒരു പറവൂരുകാരനും തലകുനിച്ചു നില്‍ക്കേണ്ട സാഹചര്യം ഈ ഭരണകാലയളവില്‍ ഉണ്ടാക്കില്ല' എന്ന് അദ്ദേഹം ജനങ്ങള്‍ക്ക് വാക്ക് നല്‍കി.

സാംസ്‌കാരിക-സിനിമാ രംഗത്തെ പ്രമുഖരായ നടന്‍ മോഹന്‍ലാല്‍, പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി, നടന്‍ സലിം കുമാര്‍ തുടങ്ങിയ പ്രമുഖ വ്യക്തികളെ സാക്ഷിയാക്കിയാണ് വി.ഡി. സതീശന്‍ പറവൂരിന് ഈ ഉറപ്പ് നല്‍കിയത്. ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ച മോഹന്‍ലാല്‍ അടക്കമുള്ളവരുടെ വാക്കുകള്‍ക്കുള്ള മറുപടിയായാണ് മുഖ്യമന്ത്രി തന്റെ വികസന കാഴ്ചപ്പാടുകളും നിലപാടുകളും വ്യക്തമാക്കിയത്.

കേരളത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന വലിയൊരു പ്രഖ്യാപനവും മുഖ്യമന്ത്രി ഈ വേദിയില്‍ നടത്തി. കേരളത്തെ ഒരു പ്രധാന 'തുറമുഖ നഗരമാക്കി' മാറ്റുമെന്നാണ് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചത്. ഇതിനായുള്ള പ്രാഥമിക നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും, ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.ഓരോ നടപടിയും പാവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും ജീവിതനിലവാരം ഉയര്‍ത്തുന്നതായിരിക്കും.

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ നമ്മള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏവിയേഷന്‍ പ്രോജക്ടുകളുള്ള സംസ്ഥാനമാക്കി മാറ്റും. കുട്ടികള്‍ വിദേശത്തേക്ക് പോകുന്നതിന് ബദല്‍ സംവിധാനം നമ്മള്‍ കേരളത്തില്‍ത്തന്നെ ഒരുക്കി, അവരുടെ മാതാപിതാക്കള്‍ക്കൊപ്പം ഇവിടെത്തന്നെ പഠിക്കാനുള്ള അവസരം ഒരുക്കുമെന്നും യോഗത്തില്‍ പറഞ്ഞു.

പൂവില്‍നിന്ന് പൂമ്പാറ്റ പൂവ് അറിയാതെ തേന്‍ കുടിക്കുന്നത് പോലെ ജനങ്ങളെ ദ്രോഹിക്കാതെ നികുതി പിരിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. ധനകാര്യ മന്ത്രിയായ തന്റെ കയ്യില്‍ അതിനുള്ള പദ്ധതികള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കും ജീവിക്കാന്‍ പറ്റുന്ന മതേതര കേരളം സൃഷ്ടിക്കാനായി നമുക്ക് ഒരു ടീമായി നില്‍ക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.


Related articles

See all
Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഇ.എസ്.എയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ; ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും...

Save your stories

Sign in